Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ വീടുകളിലെ ഉറക്കം പ്രശ്‌നമാണോ ?

പുതിയ വീടുകളിലെ ഉറക്കം പ്രശ്‌നമാണോ ?

പുതിയ വീടുകളിലെ ഉറക്കം പ്രശ്‌നമാണോ ?
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (18:33 IST)
വീട് മാറി താമസിക്കുമ്പോള്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്ന ഒന്നാണ് ഉറക്കമില്ലായ്‌മ. പുതിയ മുറിയിലെ വിശ്രമം പലരിലും ആശങ്കയും ഭയവും ഉണ്ടാക്കും. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ അലട്ടുന്നതും ഉറക്കത്തിന് ഭംഗം വരുത്തും.

ഉറക്കത്തിനിടെ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുന്നതും ഞെട്ടിയുണരുന്നതും തുടരുന്നതോടെ ഈ മുറി താമസിക്കാന്‍ കൊള്ളില്ല, നെഗറ്റീവ് ഏനര്‍ജി ഫീല്‍ ചെയ്യുന്നു എന്നീ പരാതികള്‍ ഉയരും. ഈ തോന്നലിന് പലവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മനസിന്റെ ചിന്തകളും ആ വീടുമായി ബന്ധപ്പെട്ട് തോന്നുന്ന ചില ആശങ്കകളുമാണ് ഉറക്കമില്ലായ്‌മയ്‌ക്കും ഭയത്തിനും കാരണമാകുന്നത്. കൂടുതല്‍ ചിന്തിക്കുകയും മനസിനെ അലട്ടുകയും ചെയ്യുന്ന കാര്യങ്ങള്‍ സ്വപ്‌നത്തില്‍ വരുന്നത് സ്വാഭാവികം മാത്രമാണ്.

മുറികളില്‍ ഭയം തോന്നുന്നതും നെഗറ്റീവ് ഏനര്‍ജി പ്രസരിപ്പിക്കുന്നു എന്ന് തോന്നുന്നതുമായ വസ്‌തുക്കള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയാണ് വേണ്ടത്. രാത്രിയില്‍ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പുറത്തുള്ള ശബദങ്ങള്‍ കൂടുതലായി ശ്രദ്ധിക്കാതിരിക്കുന്നതും മനസിന് ശക്തി പകരും.

വീടുമായും കിടപ്പ് മുറിയുമായും കേള്‍ക്കുന്ന ചില കാര്യങ്ങള്‍ ഭയമുണ്ടാക്കിയേക്കാം. എന്നാല്‍ ആ കാര്യങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കുകയും കാണുകയും ചെയ്യണം. മുറിയില്‍ ധാരാളം വെളിച്ചവും വായുവും ലഭിക്കുന്നതും ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്‌പരമുള്ള സ്‌നേഹത്തേക്കാൾ കൂടുതൽ അറിഞ്ഞിരിക്കേണ്ടത് ഇതാണ്!