Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍
, ബുധന്‍, 7 മാര്‍ച്ച് 2018 (15:55 IST)
കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന ചിന്താഗതി പാരമ്പര്യമായി തുടര്‍ന്നു വരുന്നതാണ്. ഈ മാസം വിവാഹം ഒഴിവാക്കണമെന്ന് പറയുന്നതിലെ രഹസ്യം എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

കള്ളക്കര്‍ക്കിടകം, പഞ്ഞമാസം എന്നിങ്ങനെയുള്ള പേരുകളിലാണ് പൊതുവെ കര്‍ക്കിടകമാസം അറിയപ്പെടുന്നത്.

മലയാളമാസത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ മാസമാണ് കര്‍ക്കിടകമാസം ശുഭ കര്‍മ്മങ്ങള്‍ക്ക് ഒന്നിനും ചേരില്ല എന്നാണ് വിലയിരുത്തല്‍. ജ്യോതിഷത്തില്‍ പന്ത്രണ്ടാമത്തെ സ്ഥാനം നഷ്ടസ്ഥാനമെന്നാണ് പറയുന്നത്. അതിനാലാണ് ഈ കാലയളവിനോട് എല്ലാവരും അകലം പാലിക്കുന്നത്.

കര്‍ക്കിടകത്തില്‍ ആരോഗ്യം മെച്ചപ്പെടുത്തേണ്ട കാലമാണെന്നതിനാലാണ് വിവാഹം ഒഴിവാക്കുക എന്ന് ആ‍ചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. വധൂവരന്മാര്‍ തമ്മിലുള്ള മാനസികവും ശാരീരികവുമായ ഒരു ഇഴുകിച്ചേരല്‍ ഈ സമയത്ത് ഫലപ്രദമാകില്ലെന്നും പഴമക്കാര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ധ്യാദീപം തെളിയിക്കേണ്ടത് അങ്ങനെയല്ല, അത് ഇങ്ങനെയാണ്