ഇഞ്ചിക്കറിയില്ലാത്ത സദ്യ കഴിച്ചാല്‍ വിഘ്നങ്ങളോ! ?
ഇഞ്ചിക്കറിയില്ലാത്ത സദ്യ കഴിച്ചാല്‍ വിഘ്നങ്ങളോ! ?
ഇഞ്ചിക്കറി ഇഷ്‌ടമല്ലാത്ത മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. ഇലയിട്ട് വിളമ്പുന്ന സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ ഇഞ്ചിക്കറി അനിവാര്യമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണങ്ങളില്‍ പോലും ഇഞ്ചിക്ക് പ്രത്യേക സ്ഥാനമുണ്ട്. പല ഘട്ടത്തിലും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പരാമര്‍ശവും ഉണ്ട്.
ആധുനിക വൈദ്യശാസ്‌ത്രം പോലും അംഗീകരിച്ചതാണ് ഇഞ്ചിയുടെ ഗുണങ്ങള്‍. പുരാണങ്ങളില്‍ പോലും പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട് ഇവയ്‌ക്ക്. പൂര്‍വ്വകാലത്ത് മഹര്‍ഷിമാര്‍ അവരുടെ ജിവിതചര്യകളില്‍ ഇഞ്ചിക്ക് വളരെയധികം സ്ഥാനം നല്‍കിയിരുന്നു.
പുരാണങ്ങളില്‍ ഇലയിട്ട് വിളമ്പുന്ന സദ്യയില്‍ ഇഞ്ചിക്കറി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിഭവങ്ങളുടെ മഹത്വം പോകുമെന്നാണ് വിശ്വാസം. വിവാഹം പോലുള്ള ചടങ്ങുകളില്‍ ഇലയില്‍ ചോറും വിഭവങ്ങളും ഗണപതിക്ക് അര്‍പ്പിക്കുന്ന ചടങ്ങുണ്ട്.
ഇഞ്ചിക്കറി വിളമ്പാതെയാണ് സദ്യ ഗണപതിക്ക് സമര്‍പ്പിക്കുന്നതെങ്കില്‍ ഫലമുണ്ടാകില്ലെന്നും വിഘ്നങ്ങള്‍ ഉണ്ടാകുമെന്നും പഴമക്കാര്‍ പറയുന്നു. അതിനാല്‍ സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ ഇഞ്ചിക്കറി അത്യാവശ്യമാണെന്നതില്‍ തര്‍ക്കമില്ല.