പൂവുള്ള ചെടി സ്വപ്‌നം കണ്ടാൽ സന്തോഷിക്കാൻ തയ്യാറായിക്കോളൂ!

പൂവുള്ള ചെടി സ്വപ്‌നം കണ്ടാൽ സന്തോഷിക്കാൻ തയ്യാറായിക്കോളൂ!

ബുധന്‍, 25 ജൂലൈ 2018 (17:38 IST)
സ്വപ്‌നങ്ങൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഓരോ സ്വപ്‌നവും നടക്കാൻ പോകുന്ന കാര്യങ്ങളോ നടന്ന് കഴിഞ്ഞ കാര്യങ്ങളോ ആണെന്നാണ് വിശ്വാസം. നല്ലതും മോശവുമായ സ്വപ്‌നങ്ങളും ഉണ്ട്. ചില സ്വപ്‌നങ്ങൾ സൂചനകളാണ്. പണ്ടുള്ളവർ പറയുന്നതും ഇതുതന്നെയാണ്.
 
കായ്കനികള്‍ നിറഞ്ഞ ചെടി സ്വപ്നം കണ്ടാല്‍ ധനലാഭവും സന്താനലഭാവുമാണ് ഫലം. പൂവുള്ള ചെടിയാണെങ്കില്‍ സന്താനലാഭം ഉറപ്പെന്നാണ് വിശ്വാസം. സൂര്യന്‍ ഉദിച്ചുവരുന്നതായി കണ്ടാല്‍ പുത്രലാഭവവും സൂര്യബിംബത്തിന് മറവുള്ളതായി ഗര്‍ഭിണി സ്വപ്നം കണ്ടാല്‍ വീരനായ പുത്രന്‍ ജനിക്കുമെന്നും വിശ്വാസം.
 
പാമ്പിനെ സ്വപ്‌നം കണ്ടാൽ പല ദുരന്തങ്ങളും സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്. വിവാഹം വൈകുന്നവര്‍ ദോഷ പരിഹാരം ചെയ്ത ശേഷം കാണുന്ന സ്വപ്നങ്ങള്‍ ഫലം സൂചകമാണെന്നും വിശ്വാസമുണ്ട്. സ്വപ്നത്തില്‍ മരണം കണ്ടാല്‍ നന്നെന്നും എന്നാല്‍ വിവാഹം കാണുന്നത് ദോഷസൂചകമാണെന്നും ചിലര്‍ വിശ്വസിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 13 ഭാഗ്യംകെട്ട സംഖ്യയാകുന്നത് എന്തുകൊണ്ട് ?