ദോഷങ്ങളകലാൻ ആയില്യ വ്രതം!

ദോഷങ്ങളകലാൻ ആയില്യ വ്രതം!

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (14:55 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും നിലനില്‍ക്കുന്നുണ്ട്. പുരാതന കാലം മുതല്‍ ഒരു വിഭാഗമാളുകള്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്. ചിലര്‍ക്ക് ജീവിതത്തില്‍ എന്തുചെയ്താലും തടസ്സം പതിവാണ്. നാഗങ്ങളുടെ പ്രശ്‌നങ്ങളാണ് ജ്യോതിഷി പറയുന്നതെങ്കിൽ എല്ലാ ആയില്യം നാളിലും വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമം.
 
സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
നാഗാരധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം.
 
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ സർപ്പങ്ങൾ പുറ്റിൽ നിന്നും പുറത്തു വരാറില്ല. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയിൽ അടയിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ നാഗാരാധന ഇപ്പോള്‍ പാടില്ല.
 
ആയില്യവ്രതത്തിന് ദിവസത്തിൽ ഒരിക്കല്‍ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. അതായത് തലേ ദിവസം മുതല്‍ വ്രതം നോല്‍ക്കണം. സസ്യേതര ഭോജ്യങ്ങള്‍ പാടില്ല. ബ്രഹ്മചര്യം പാലിക്കണം. ആയില്യദിവസം നാഗരാജപ്രതിഷ്ഠയുളള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വന്തം പേരിലും നാളിലും ആയില്യപൂജയും, ഭാഗ്യസൂക്തവും കഴിപ്പിക്കണം. ആയില്യത്തിന്‍റെ പിറ്റേ ദിവസം മഹാദേവനെ ദര്‍ശനം നടത്തി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും തീര്‍ത്ഥം കുടിച്ച്‌ വ്രതമാവസാനിപ്പിക്കുകയുമാണ് വേണ്ടത്. 
 
ഇങ്ങനെ ചെയ്താല്‍ ദോഷങ്ങളും വിഘ്നങ്ങളും അകന്നുപോകുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments