പാലും തൈരും കൊണ്ടുള്ള ഈ ഉപയോഗം നിങ്ങൾ അറിയാതെ പോകരുത്!
പാലും തൈരും കൊണ്ടുള്ള ഈ ഉപയോഗം നിങ്ങൾ അറിയാതെ പോകരുത്!
Publish Date: Wed, 15 Aug 2018 (16:37 IST)
Updated Date: Wed, 15 Aug 2018 (16:40 IST)
രാവിലെ കണി കാണുന്നത് എന്താണെന്നതുവെച്ചാണ് ആ ഒരു ദിവസം മുഴവൻ. എന്തെങ്കിലും കാര്യം ചെയ്‌തത് ശരിയാകാതെവരുമ്പോൾ രാവിലെ കണ്ട 'കണി'ക്കാണ് കുറ്റം. എന്നാൽ ചില ആളുകൾ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്നതും സത്യമാണ്. പക്ഷേ ജ്യോതിഷത്തിൽ 'കണി'ക്ക് വളരെ വലി പങ്കുണ്ട്.
യഥാർത്ഥത്തിൽ നമ്മുടെ ഒരു ദിവസം മുഴവൻ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കണിയാണ്. മുൻകൂട്ടി തയ്യാരാക്കിവയ്‌ക്കുന്ന സാധനങ്ങളോ മറ്റോ കണി കാണുന്നതിലും കുഴപ്പമില്ല. ശുഭകരമായ വസ്തുക്കള്‍ മാത്രം നാം എന്നും കണി കാണാന്‍ ശ്രമിക്കാറുണ്ട്.
എന്നാൽ രാവിലെ എഴുന്നേറ്റയുടൻ കാണാൻ പറ്റിയ ഒന്നാണ് പാലും അതേപോലെ തൈരും. എഴുന്നേറ്റയുടനെ ഇത് കാണുന്നത് അന്നത്തെ ദിവസം ശുഭകരമാകാൻ ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് പറയുന്നത്.