ഒന്ന് സൂക്ഷിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും!

ഒന്ന് സൂക്ഷിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും!

ശനി, 25 ഓഗസ്റ്റ് 2018 (16:26 IST)
നമ്മുടെ ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ അറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ നോക്കുന്നവരാണ് പലരും. ഇതിലൂടെയാണ് നാള് നോക്കുന്ന പരിപാടി എല്ലാവർക്കുമിടയിലും വന്നത്. എന്നാൽ ഇത് ഹുന്ദുക്കളുടെ ഇടയിൽ മാത്രമാണൂള്ളതെന്ന് ചിലരൊക്കെ പറയാറുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ല. ഭൂരുഭാഗം ആൾക്കാരും ഇതിൽ വിശ്വസിക്കുനവരാണ്.
 
എന്നാൽ അത്തരക്കാർക്ക് ഇതാ ഒരു ഉദാഹരണം. തിരുവാതിരക്കാരുടെ ഭാവിയാണ് ഇന്ന് പറയുന്നത്. ഗുണങ്ങാളും ദോഷങ്ങളും ഒരുപോലെ അടങ്ങിയിരിക്കുന്ന നാളാണിത്. എന്നാൽ ചെയ്യുന്ന കാര്യങ്ങൾക്കൊന്നും പൂർണ്ണമായൊരു ഫലം ഉണ്ടാകില്ല. എങ്കിലും പകുതിയായിട്ടാണെങ്കിലും കാര്യങ്ങാളൊക്കെ നടക്കും. അതിന്റെ ബാക്കി പിന്നീട് പൂർത്തിയാക്കാനും കഴിയും. എന്നാൽ സൂക്ഷിച്ച് ചെയ്യുന്ന കാര്യങ്ങൾ നല്ല ഫലം ഉണ്ടാക്കും.
 
പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. പ്രമേഹ രോഗികള്‍ക്ക് രോഗവര്‍ദ്ധനയുണ്ടാകും. പുതുതായി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി തുറന്നു കിട്ടും. അവിചാരിത അപകടസാദ്ധ്യതയുള്ളതിനാല്‍ കരുതിയിരിക്കണം. ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗമുണ്ട്. ഉദരസംബന്ധരോഗത്താല്‍ ക്ളേശമനുഭവിക്കേണ്ടിവരും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെറുക്കുന്നവരെ കൊല്ലാനും ഈ നക്ഷത്രക്കാർ മടിക്കില്ല?