Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാശിയിൽ ഒട്ടും പിന്നിലല്ല, പക്ഷേ പ്രണയത്തിൽ അതൊന്നുമില്ല!

വാശിയിൽ ഒട്ടും പിന്നിലല്ല, പക്ഷേ പ്രണയത്തിൽ അതൊന്നുമില്ല!

വാശിയിൽ ഒട്ടും പിന്നിലല്ല, പക്ഷേ പ്രണയത്തിൽ അതൊന്നുമില്ല!
, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (16:52 IST)
ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തല്ലാണ് ഓരോരുത്തരുടേയും സ്വഭാവവും. പുരുഷന്മാർക്കും സ്‌ത്രീകൾക്കും വ്യത്യാസങ്ങൾ ഉണ്ടാകും. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്‌ത്രീകൾക്ക് പ്രത്യേകതകൾ ഏറെയാണ്. ചുമ്മാ പറയുന്നതല്ല. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്തസ്വഭാവമുള്ളവരായിരിക്കും. ഇവർക്ക് നിർബന്ധബുദ്ധികൂടുതലായിരിക്കും. അവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത് മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.
 
എന്നാൽ നിർബന്ധബുദ്ധി ഇവർക്ക് പലപ്പോഴും മോശം അനുഭവമായിരിക്കും നൽകുക. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. ഇവർക്ക് ഓർമ്മ ശക്തി വളരെ കൂടുതലാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഇവർ എളുപ്പത്തിൽ അപകടങ്ങളിൽ ചെന്നുചാടും. ഒപ്പം ബുദ്ധിയും ധൈര്യവും ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത്തരക്കാർ പെട്ടെന്നുതന്നെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്നോ അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക.
 
ചുവപ്പോ, ചുവപ്പ്  ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും  ഐശ്വര്യപ്രദമാണ്. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ട്. സുഹൃത്തുക്കളെ അമിതമയി വിശ്വസിക്കുകയും ചെയ്യും. ഇത്തരക്കാരെ പ്രണയത്തിൽ വീഴ്‌ത്താൻ പെട്ടെന്ന് കഴിയും. അതായത്, ഇവർ സ്‌നേഹത്തിന് മുൻപിൻ പെട്ടെന്ന് കീഴ്‌പ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ദശകളും ചേര്‍ന്നാല്‍ ഒരു പുരുഷായുസ്സാകും, അനുഭവിക്കാൻ യോഗമുണ്ടോ?