ശനി ദോഷമകറ്റാൻ എള്ളുകൊണ്ട് തുലാഭാരം!
ശനി ദോഷമകറ്റാൻ എള്ളുകൊണ്ട് തുലാഭാരം!
Publish Date: Mon, 24 Sep 2018 (13:03 IST)
Updated Date: Mon, 24 Sep 2018 (13:06 IST)
ഹൈന്ദവ വിശ്വാസപ്രകാരം അമ്പലങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ശർക്കര, പഴം, കരിക്ക് സ്വർണം തുടങ്ങിയവ മുതൽ മഞ്ചാടിക്കുരു, എള്ള് വരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഭക്തന്റെ തൂക്കത്തിന് അനുസൃതമായോ അതിന് കൂടുതലോ ദ്രവ്യം തുലാസിൽ വെച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ്.
ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു വഴിപാടാണ് മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തുന്നത്. ക്ഷേത്രങ്ങളിലെ രീതി അനുസരിച്ച് വേണം ഇത്തരം തുലാഭാരങ്ങള്‍ നടത്തേണ്ടത്. ഇത് അധികം കണ്ടുവരാത്ത ഒരു വഴിപാടാണ്. പഴം കൊണ്ടുള്ള തുലാഭാരം സാധാരണ എല്ലായിടങ്ങളിലും കണ്ടുവരുന്നതുതന്നെയാണ്. രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യമുള്ള ജീവിതത്തിനും സഹായിക്കുന്നു കദളിപ്പഴം കൊണ്ടുള്ള തുലാഭാരം. ശനിദോഷത്തിന് പരിഹാരം കാണുന്നതിന് എള്ള് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്.
നേർച്ച നേരുന്നയാൾ തന്നെയാണ് ഉപയോഗിക്കേണ്ട ദ്രവ്യം തിരഞ്ഞെടുക്കുന്നതും. ഇതിന് പിന്നിൽ ഐതീഹ്യമുണ്ട്. ആദ്യമായി തുലാഭാരം നടത്തിയത് ഭഗവാൻ ശ്രീ കൃഷ്‌ണന് ആയിരുന്നു. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്.
തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല . അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രധാനം ഭക്തൊയോടെയുള്ള സമർപ്പണമാണെന്ന് പറയുന്നു.