Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്നിദേവനും ഭൂമിദേവിക്കുമുള്ള സമര്‍പ്പണം അടുക്കളകളിലും ഉണ്ടായിരുന്നു!

അഗ്നിദേവനും ഭൂമിദേവിക്കുമുള്ള സമര്‍പ്പണം അടുക്കളകളിലും ഉണ്ടായിരുന്നു!

അഗ്നിദേവനും ഭൂമിദേവിക്കുമുള്ള സമര്‍പ്പണം അടുക്കളകളിലും ഉണ്ടായിരുന്നു!
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (20:18 IST)
വിശ്വാസങ്ങളെ മുറുകെ പിടിച്ച് പിന്തുടരുന്നതില്‍ പഴമക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരിന്നു. ചെറിയ കാര്യങ്ങളില്‍ പോലും വിട്ടു വീഴ്‌ച നടത്താതെയായിരുന്നു ആരാധനയുടെ ഭാഗമായുള്ള ചടങ്ങുകള്‍ പിന്തുടര്‍ന്നിരുന്നത്.

ഭക്ഷണം തയ്യാറാക്കിയ ശേഷം കുറച്ചെടുത്ത് അടുപ്പിലും വീടിന് പുറത്തേക്കും തൂകുന്ന പതിവ് പൂര്‍വ്വകാലത്ത് നിലനിന്നിരുന്നു. ഈ ചടങ്ങ് എന്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് പലര്‍ക്കും അറിയില്ല.

തയ്യാറാക്കിയ ഭക്ഷണത്തില്‍ നിന്ന് കുറച്ചെടുത്ത് അടുപ്പിലേക്കും വീടിന് പുറത്തേക്കും തൂകുന്നത് അഗ്നിദേവനും ഭൂമിദേവിക്കും ആദരവോടെയുള്ള സമർപ്പണത്തിന്റെ ഭാഗമായിരുന്നു. ഭക്ഷണം നല്‍കുന്ന ഭൂമിയോടുള്ള സ്‌നേഹവും ആദരവും പരിഗണിച്ചാണ് ഈ സമര്‍പ്പണം.

ആഹാരത്തെ ദൈവമായി സങ്കൽപ്പിച്ചിരുന്നു എന്നതിന്റെ ഭാഗമായിട്ടാണ് ഭക്ഷണത്തിനു മുമ്പും ഭക്ഷണ ശേഷവും പ്രാർഥിച്ചിരുന്നത്. ഭക്ഷണം നല്‍കുന്ന ഭൂമിയേയും ഈശ്വരനെയും ആരാധിക്കുന്ന രീതി പണ്ടു കാലത്ത് സജീവമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലവ് നിയന്ത്രിക്കാൻ നിങ്ങൾക്കാവുന്നില്ലേ ? എങ്കിൽ വാസ്തുവിൽ ശ്രദ്ധവേണം