Webdunia - Bharat's app for daily news and videos

Install App

സര്‍പ്പ ദോഷത്തില്‍ ഭയപ്പെടണോ ?; നാഗയക്ഷിയെ എങ്ങനെ പ്രീതിപ്പെടുത്താം ?

സര്‍പ്പ ദോഷത്തില്‍ ഭയപ്പെടണോ ?; നാഗയക്ഷിയെ എങ്ങനെ പ്രീതിപ്പെടുത്താം ?

Webdunia
ശനി, 17 നവം‌ബര്‍ 2018 (20:29 IST)
ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.

സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.

നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.

രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്റെ സ്ഥാനവും പരിഹാരവും എന്തെല്ലാമാണെന്ന് നോക്കാം. മിഥുനം, കന്നി, ധനു, മീനം എന്നീ മാസങ്ങളില്‍ അനന്തനെ ഭജിക്കണം. മേടം,ചിങ്ങം, മകരം, കുംഭം മാസങ്ങളില്‍ വാസുകിയെയാണ് പ്രീതിപ്പെടുത്തേണ്ടത്.

ഇടവം, കര്‍ക്കിടകം, തുലാം എന്നീ കാലങ്ങളില്‍ നാഗ യക്ഷിയെ പ്രീതിപ്പെടുത്തണം. ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം നടത്തണം. ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്‍പ്പബലിയാണ് ഉത്തമം. ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും നാലില്‍ ആണെങ്കില്‍ സര്‍പ്പരൂപം സമര്‍പ്പിക്കുകയുമാണ് ചെയ്യേണ്ടത്.

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാന്‍ കഴിയില്ലെന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.

സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു. നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.

രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments