Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

ayyappa temple
ബാലുശ്ശേരി , തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:44 IST)
ശബരിമല സ്‌ത്രീ പ്രവേശനം വിഷയം കൂടുതല്‍ വിവാദങ്ങളിലേക്ക് കടന്നതിനു പിന്നാലെ പുതിയ ആവശ്യവുമായി സുരേഷ് ഗോപി എം പി രംഗത്ത്.

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്നും അതിനായുള്ള ശ്രമത്തിലാണെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.

റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമായാല്‍ ക്ഷേത്രം പണിയാം. സ്ഥലം ലഭ്യമാകാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. ഇല്ലെങ്കില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊളത്തൂർ അദ്വൈതാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാലറി ചലഞ്ചിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ‘പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നതിൽ ഉറപ്പില്ല‘, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു