അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് എന്തിന്?
അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് എന്തിന്?
ഹൈന്ദവ വിശ്വാസ പ്രകാരം അരയാലിനെ പ്രദക്ഷിണം ചെയ്‌താൽ സര്‍വ്വപാപങ്ങളും മാറിക്കിട്ടുമെന്നാണ്. ഈ ഒരു വിശ്വാസം ഉള്ളതുകൊണ്ടുതന്നെ പലരും അമ്പലങ്ങളിലും മറ്റും പോയാൽ ആലിനെ പ്രദക്ഷിണം വയ്‌ക്കാറുണ്ട്. ആൽമരം വിശ്വാസത്തിന്റെ ഭാഗമായത് എങ്ങനെയെന്ന് പലർക്കും അറിയില്ല. ഇതിന്റെ പിന്നിലും രസകരമായ ഒരു കഥയുണ്ട്.
'പാലാഴി കടഞ്ഞപ്പോള്‍ മഹാലക്ഷ്മിക്കൊപ്പം ജ്യേഷ്ഠാഭഗവതിയും ഉയര്‍ന്നുവന്നുവെന്നും എന്നാല്‍ ആരും ജ്യേഷ്ഠാഭഗവതിയെ കൈയേറ്റില്ലെന്നും ത്രിമൂര്‍ത്തികളിടപെട്ട് ദേവിയോട് ആല്‍മരച്ചുവട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞെന്നുമാണ് വിശ്വാസം. പിന്നീട് വ്യവസ്ഥപ്രകാരം ശനിയാഴ്ചകളില്‍ മഹാലക്ഷ്മി ദേവി ആല്‍മരച്ചുവട്ടിലെത്താന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.'
എന്നാല്‍ ഉച്ച കഴിഞ്ഞും രാത്രിയിലും ആല്‍മരത്തെ പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ശനിദശാകാലത്ത് ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ്. നമ്മുടെ ദോഷങ്ങളെല്ലാം മാറി ഐശ്വര്യം വരുത്താൻ ഇത് സഹായിക്കും. ഇന്നും ഈ വിശ്വാസം ഹിന്ദുക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.