Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുവിരലില്‍ നോക്കി ആളെങ്ങനെയെന്ന് പറയാം!

പെരുവിരലില്‍ നോക്കി ആളെങ്ങനെയെന്ന് പറയാം!
, ബുധന്‍, 24 ഒക്‌ടോബര്‍ 2018 (14:49 IST)
ഹസ്‌തരേഖ നോക്കി ഫലം പറയുന്നത്‌ ഒരു ശാസ്‌ത്രശാഖ എന്ന നിലയില്‍ ഭാരതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്‌. ഏത്‌ ഇന്ത്യന്‍ ഗ്രാമത്തിലും ഒരു കൈനോട്ടക്കാരനെ എങ്കിലും കാണാവുന്നതാണ്‌.
 
ഇത്തരം കൈനോട്ടക്കാര്‍ക്ക്‌ ഇടയില്‍ തന്നെ ഹസ്‌തരേഖ ശാസ്‌ത്രത്തിന്‌ പൊതുവായ നിയമങ്ങള്‍ ഇല്ല എന്നതാണ്‌ വാസ്‌തവം. എന്നാല്‍ എല്ലാ വ്യത്യസ്‌തതകളേയും അതിജീവിക്കുന്ന സമാനതകളും കാണ്ടെത്താവുന്നതാണ്‌.
 
ഹസ്‌തരേഖാ ശാസ്‌ത്ര പ്രകാരം പെരുവിരല്‍ ഒരാളുടെ വ്യക്തിത്വത്തിന്‍റെ അടയാളമാണ്‌. പെരുവിരല്‍ ഏറ്റവും പ്രധാനമാണെന്ന് ഏകലവ്യന്‍റെ കഥ പഠിപ്പിക്കുന്നുണ്ട്‌. 
 
മുഖം ഒരു വ്യക്തിയുടെ ജീവിതത്തെ കാണിക്കുന്നതുപോലെ അയാളുടെ പ്രവൃത്തികളെ പെരുവിരലില്‍ നിന്ന്‌ അറിയാനാകുമെന്നാണ്‌ ശാസ്ത്രം. പെരുവിരലിന്‍റെ ആദ്യ ഭാഗം ഒരാളുടെ യുക്തിയേയും രണ്ടാം ഭാഗം ഇച്ഛാശക്തിയേയും ആഭ്യന്തര പ്രവൃത്തിയേയും കുറിച്ച്‌ തെളിവ്‌ നല്‍കും.
 
ഒരു വ്യക്തിയുടെ ഇച്ഛാ ശക്തി, നിശ്ചയം എന്നിവയുടെയെല്ലാം കേന്ദ്രമാണ്‌ പെരുവിരല്‍. പെരുവിരലിന്‌ മൂന്ന്‌ ഭാഗങ്ങളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. പെരുവിരലിലെ മുട്ട്‌ തെളിഞ്ഞു നില്‍ക്കുകയാണെങ്കില്‍ അയാള്‍ ചുമതലാബോധമില്ലാത്ത ക്ഷീണമാനസനായിരിക്കും. 
 
പെരുവില്‍ മുട്ട്‌ കാണുന്നില്ലെങ്കില്‍ മറിച്ചായിരിക്കും ഫലം. ഉറച്ച മനസുള്ളവര്‍ക്കും ചഞ്ചലചിത്തരല്ലാത്തവര്‍ക്കും ആണ്‌ ഈ ഗുണമുണ്ടാകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം!