Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ നിഴൽ ആരുടേത്? വീട്ടിൽ പ്രേതമുണ്ടോയെന്ന് കണ്ടെത്താനുള്ള എളുപ്പവഴികൾ

ആ നിഴൽ ആരുടേത്? വീട്ടിൽ പ്രേതമുണ്ടോയെന്ന് കണ്ടെത്താനുള്ള എളുപ്പവഴികൾ
, ഞായര്‍, 7 ജൂലൈ 2019 (16:51 IST)
സമൂഹം ഒരുപാട് പുരോഗമിച്ചെങ്കിലും ഇപ്പോഴും പ്രേത വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നവർ ചുരുക്കമല്ല. ചിലർക്ക് ഭയമാണ് ഇതിനുള്ള പ്രധാന കാരണം. പൂര്‍വ്വികര്‍ കൈമാറിയ കഥകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് ഭയപ്പെടുത്തുന്ന സിനിമകളും ഇറങ്ങിയതോടെ പ്രേതത്തിന്റെ പഞ്ചിന് ഇന്നും യാതൊരു കുറവും സംഭവിച്ചില്ല. 
 
പ്രേതമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ആ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല ഈ കെട്ടിടത്തില്‍ പ്രേതമുണ്ട് എന്നീ തരത്തിലുള്ള കഥകള്‍ അന്നും ഇന്നും പ്രചരിക്കുന്നുണ്ട്.  
 
പ്രേതമുണ്ടെന്നും താമസിക്കാന്‍ കഴിയില്ലെന്നും പറയുന്ന മിക്ക വീടുകളിലും നിസാരമായ ചില പ്രശ്‌നങ്ങള്‍ മാത്രമെ ഉണ്ടാകു. നിഴലനക്കം കണ്ടുവെന്നും രാത്രിയില്‍ മുറ്റത്ത് ആരോ സഞ്ചരിക്കുന്നതു പോലെ തോന്നുന്നതായും പലരും പറയുന്നുണ്ട്.
 
വീട് ഇരിക്കുന്ന സ്ഥലത്തിന്റെ ഭൂമി ശാസ്‌ത്രപരമായ കാരണങ്ങള്‍ മൂലം ഭയം തോന്നുകയും വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുന്നവരും ധാരാളമാണ്. കാറ്റിന്റെ ഗതി അനുസരിച്ചല്ല വീടിന്റെ നിര്‍മാണമെങ്കില്‍ ജനലുകളും വാതിലുകളും കാറ്റിന്റെ ശക്തിയില്‍ അടുന്നത് സ്വാഭാവികമാ‍ണ്. ഇതേ കാരണം തന്നെയാണ് അടുക്കളയില്‍ നിന്ന് തീ പടരുന്നതിനും കാരണമാകുന്നത്.
 
വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് ഏനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു, വീട്ടില്‍ എന്നെ കൂടാതെ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് ഏനര്‍ജിയുടെ ഭാഗം തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഷഷ്‌ഠി വ്രതം ?; എങ്ങനെയാണ് അനുഷ്‌ഠിക്കേണ്ടത് ?