Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ സഞ്ചാരപ്രിയരാണോ? കാരണം 'ആ ദിവസം'!

ജനിച്ച ദിവസം പറയും നിങ്ങളുടെ സ്വഭാവം

Webdunia
വെള്ളി, 25 മെയ് 2018 (09:14 IST)
ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം മുതൽ നമ്മുടെ ചുറ്റുപാടുകൾ വരെ അതിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ ജന്മദിനത്തിന്റെ സ്വാധീനവും നമ്മുടെ സ്വഭാവവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും സ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം.
 
സൂര്യദേവന് പ്രാധാന്യമുള്ള ദിവസമാണ് ഞായർ. അതുകൊണ്ടുതന്നെ ആ ദിവസം ജനിക്കുന്നവർ എല്ലാ കാര്യങ്ങളിലും ശോഭിക്കുന്നവരാണ്. ഇവർക്ക് പ്രാധാന്യം നൽകുന്നവരെ മാത്രമേ ഇവർ സുഹൃത്തുക്കളാക്കൂ. എല്ലാ കാര്യങ്ങളിലും ഒന്നാമതാകാൻ ശ്രമിക്കും. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും പെട്ടെന്നുതന്നെ ശാന്തരാവുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനമെടുക്കും, മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
 
തിങ്കൾ ദിവസം ജനിക്കുന്നവർ എല്ലാക്കാര്യത്തിലും അധികാരസ്വഭാവം കാട്ടുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ഇത് ഇഷ്‌ടപ്പെടണമെന്നില്ല. അധികാരമനോഭാവമുള്ളതുകൊണ്ടുതന്നെ ചെയ്യുന്ന മറ്റെല്ലാ നല്ല പ്രവർത്തികളും ശുഭകരമായിരിക്കില്ല. ഇവർ കുടുംബജീവിതത്തിനേറെ പ്രാധാന്യം നൽകുന്നവരായിരിക്കും.
 
ഉറച്ചതീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരാണ് ചൊവ്വാഴ്ച ജനിച്ചവർ. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ചെയ്യാൻ ഇവർക്കാകും. ഏറ്റെടുത്ത കാര്യങ്ങൾ  ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ ശ്രമിക്കും. മുൻകോപികളും  ധൈര്യശാലികളുമായ ഇവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്‌തുതീർക്കും. 
 
ബുധനാഴ്‌ച ജനിച്ചവർ എല്ലാ കാര്യങ്ങളും ആലോചിച്ച്  ചെയ്യുന്നവരാണ്. സംസാരപ്രിയരായ ഇക്കൂട്ടർ സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം വച്ചു പുലർത്തുന്നവരായിരിക്കും. ഏതു സാഹചര്യവുമായി  എളുപ്പത്തിൽ ഇണങ്ങിച്ചേരുന്ന ഇവർ തർക്കങ്ങൾ പരിഹരിക്കാൻ മുമ്പിൽ തന്നെ ഉണ്ടാകും. ഏതൊരു പ്രതിസന്ധികളെയും ധൈര്യപൂർവ്വം നേരിടുന്നവരായിറ്റിക്കും ഇവർ.
 
വ്യാഴാ‌ഴ്‌ച ജനിക്കുന്നവർ ശുഭാപ്തി വിശ്വാസക്കാരായിരിക്കും. ഇവർക്ക് ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും. സഞ്ചാരപ്രിയരായ ഇവർ കൂടുതൽ യാത്രകൾ നടത്തി ഏറെ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. ആഗ്രഹിച്ചപോലെ കാര്യങ്ങൾ ചെയ്യാനായില്ലെങ്കിൽ പെട്ടെന്ന് വിഷമംവരുന്ന പ്രകൃതക്കാരായിരിക്കും.
 
വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കുന്നതിനാൽ ഇവർ ആ സന്തോഷം മറ്റുള്ളവരിലേക്കും പകരാൻ ശ്രമിക്കും അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും ഇക്കൂട്ടർ. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാണ്  വെള്ളിയാഴ്ച ജനിച്ചവർ. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും 
 
ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന ഇവർ നിർബന്ധബുദ്ധിയുള്ളവരാണ്‌. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തുതീർക്കുന്ന ഇവർ കർക്കശ സ്വഭാവക്കാരും നേർവഴിക്കു ചിന്തിക്കുന്നവരുമാണ്. അനുഭവങ്ങളിലൂടെ അറിവു സമ്പാദിക്കാൻ താൽപ്പര്യപ്പെടുന്ന ഇവർ ഏറ്റെടുത്ത കാര്യങ്ങൾ  ഉത്തരവാദിത്വത്തോടെ  ചെയ്തു തീര്‍ക്കുന്നവരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments