ഒരേ നാളുകാർ തമ്മിൽ വിവാഹം കഴിക്കാമോ? ഫലം ഇതായിരിക്കും!

ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാൽ ദോഷമാണ്.

റെയ്‌നാ തോമസ്
ഞായര്‍, 8 ഡിസം‌ബര്‍ 2019 (17:20 IST)
ഒരേ നക്ഷത്രക്കാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമോ എന്ന വിഷയത്തില്‍ പലര്‍ക്കും വിഭിന്ന അഭിപ്രായമാണ് ഉള്ളത്. അത്തരത്തില്‍ വിവാഹിതരായി വിജയകരമായി ദാമ്പത്യം ജീവിതം മുന്നോട്ട് നയിക്കുന്നവരെ ചൂണ്ടിക്കാട്ടുന്നു. മറുകൂട്ടരാകട്ടെ ദാമ്പത്യം പരാജയപ്പെട്ട ഒരേ നക്ഷത്രക്കാരായ ഭാര്യാഭർത്താക്കന്മാരെ ചൂണ്ടിക്കാടിടയും വാദിക്കുന്നു. യഥാർത്ഥത്തിൽ എന്താണ് ഇതിനു പിന്നിലെ വസ്തുതയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
 
ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാൽ ദോഷമാണ്. ഇത്തരക്കാർ വിവാഹത്തിൻ്റെ ആദ്യനാളുകളിൽ മാത്രം ഒരുമയോടെ ജീവിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്യുമെന്നാണ് ജ്യോതിഷം പറയപ്പെടുന്നത്. ഒരേ നാളുകാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കണ്ടകശനി, ഏഴരശനി എന്നീ ദശാകാലങ്ങള്‍ വരുമ്പോള്‍ ഒരുപോലെ വരികയും ദോഷഫലങ്ങൾക്ക് ശക്തികൂടുകയും ചെയ്യും. ചിലരുടെ പ്രായത്തിനനുസരിച്ച് ഇതിൽ മാറ്റം വന്നേക്കും.
 
രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം. ഈ ആറ് നക്ഷത്രങ്ങളില്‍ സ്ത്രീയുടേയും പുരുഷന്‍റേയും ജന്മനക്ഷത്രം ഒന്നു തന്നെ ആകുന്നത് രണ്ട് പേര്‍ക്കും ദുഃഖവും ആപത്തും ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. കൂടാതെ പൂരാടം, ഭരണി, അത്തം,ആയില്യം, തൃക്കേട്ട, ചതയം. എന്നീ ആറ് നക്ഷത്രങ്ങള്‍ സ്ത്രീയുടേയും പുരുഷന്‍റേയും ഒരേപോലെ വന്നാല്‍ ധനനാശവും വിയോഗവും അകാല മരണവും സംഭവിക്കുമെന്നും പറയപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments