വിവാഹം വേഗത്തില്‍ നടക്കണോ ?; ബന്ധം കൂടുതല്‍ ശക്തമാകണോ ? - ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി
വിവാഹം വേഗത്തില്‍ നടക്കണോ ?; ബന്ധം കൂടുതല്‍ ശക്തമാകണോ ? - ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി
Publish Date: Wed, 23 May 2018 (09:59 IST)
Updated Date: Wed, 23 May 2018 (10:00 IST)
വിശ്വാസങ്ങള്‍ നിരവധിയുണ്ട് സമൂഹത്തില്‍. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ പല ആശയങ്ങളും പില്‍ക്കാലത്ത് ആചാരങ്ങളുടെ ഭാഗമായി തീര്‍ന്നു. ഇതിലൊന്നാണ് വജ്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസങ്ങളാണ്.
ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാബ് വജ്രത്തിനാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശുദ്ധമായ വെള്ളനിറത്തിലുള്ള വജ്രത്തിനാണ് ശക്തി കൂടുതലുള്ളത്. ജ്യോതിഷന്റെ നിര്‍ദേശം അംഗീകരിച്ചു മാത്രമെ വജ്രം ധരിക്കാവൂ.
ദാമ്പത്യം കൂടുതൽ സന്തോഷകരമാക്കാന്‍ വജ്രം ധരിക്കുന്നത് സഹായിക്കും. അവിവാഹിതരുടെ വിവാഹം വേഗം നടക്കുന്നതിനും നല്ല ബന്ധങ്ങള്‍ ലഭിക്കുന്നതിനും വജ്രം അകമഴിഞ്ഞു സഹായിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
അസ്ഥിസംബന്ധമായ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ വജ്രത്തിനാകും. അതിനൊപ്പം വജ്രം ധരിക്കുന്നവരില്‍ ശുക്രപ്രീതി വര്‍ദ്ധിച്ചു വരികയും തുടര്‍ന്ന് സാമ്പത്തിക അഭിവൃദ്ധിയും സുഖസൗഭാഗ്യങ്ങളും കൈവരുകയും ചെയ്യും.
jibin
Publish Date: Wed, 23 May 2018 (09:59 IST)
Updated Date: Wed, 23 May 2018 (10:00 IST)