Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്‌ചകളിൽ തുളസി നുള്ളാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ...

തുളസി നട്ടുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഞായറാഴ്‌ചകളിൽ തുളസി നുള്ളാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ...
, വ്യാഴം, 7 ജൂണ്‍ 2018 (13:03 IST)
ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌. ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.
 
എന്നാൽ തുളസി നട്ടുപിടിപ്പിക്കുന്നതിലും തുളസിയില നുള്ളുന്നതിലുമൊക്കെ കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ നുള്ളാൻ പാടുള്ളൂ എന്ന് വേദങ്ങൾ പറയുന്നു. തുളസിയില കൈകൊണ്ട് മാത്രമേ നുള്ളാൻ പാടുള്ളൂ. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് തുളസി പെട്ടെന്ന് കരിഞ്ഞുപോകുന്ന സസ്യമാണ്. അതുകൊണ്ടുതന്നെ ശുദ്ധമായി മാത്രമേ തുളസിയെ പരിപാലിക്കാൻ പാടുള്ളൂ.
 
ഞായർ ദിവസങ്ങളിൽ തുളസി നുള്ളുന്നതും നല്ലതല്ല. അത് വീട്ടിൽ അനർത്ഥങ്ങൾ ഉണ്ടാക്കാനിടയാക്കും കൂടാതെ ഇടത് കൈകൊണ്ട് പറിക്കുന്നതും നല്ലതല്ല. സ്വർഗ്ഗത്തേയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് തുളസിയെന്നും ഐതീഹ്യങ്ങളിൽ പറയുന്നു. വൃത്തിയുള്ള സ്ഥലങ്ങളിൽ മാത്രമേ തുളസി നട്ടുപിടിപ്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അത് ദോഷം ചെയ്യാനും ഇടയാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്ര ദർശന സമയത്തെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാം