ശ്രദ്ധിച്ചോ, കാക്കയും വില്ലനാകാം!

ശകുനത്തിൽ വിശ്വാസമുണ്ടോ? എന്നാൽ കാക്കയെ ശ്രദ്ധിച്ചോളൂ

Webdunia
ശനി, 26 മെയ് 2018 (12:18 IST)
ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം‌പേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ഉണ്ട്. എന്നാൽ ജ്യോതിഷത്തിൽ ശകുനത്തിന് ഏറെ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമാണ് ശകുനം എന്ന് പഴമക്കാർ പറയുന്നു.
 
എന്നാൽ യാത്ര പുറപ്പെടുമ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ശകുനത്തിലൂടെ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മുൻകൂട്ടി ശകുനം ഉണ്ടാക്കുന്നവരും ഉണ്ട്. ദുശ്ശകുനം കണ്ട് യാത്ര തുടങ്ങിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നുംതന്നെ നടക്കില്ലെന്ന് പറയപ്പെടുന്നു. കൂടുതൽ ശകുനങ്ങളും പക്ഷിമൃഗാദികളെ ചുറ്റിപ്പറ്റിയാണ്. ഇവയ്‌ക്ക് അപകടസാധ്യതകൾ മുൻകൂട്ടി പറയാൻ സാധിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
 
ഏറ്റവും കൂടുതൽ നാം നോക്കുന്ന പക്ഷി കാക്ക തന്നെയായിരിക്കും. എന്നാൽ കാക്കയെ കാണുന്നതുകൊണ്ടുള്ള ലക്ഷണങ്ങൾ എന്തൊക്കെയെന്നറിയണ്ടേ.. ഒറ്റക്കാലിൽ നിന്ന് കരയുന്ന കാക്കയെ കണ്ടാൽ കുടുംബത്തിൽ വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. തലയില്ലാത്ത മരത്തിന് മുകളിൽ നിന്ന് കാക്ക കരഞ്ഞാൽ ഇത് യാത്രയിൽ വളരെയധികം ദോഷം ഉണ്ടാക്കുമെന്നാണ്. യാത്രക്കിറങ്ങുമ്പോള്‍ നിങ്ങളുടെ വലത് വശത്തേക്ക് കാക്ക പറന്നാൽ ഇത് ശുഭകരമായാണ് കണക്കാക്കുന്നത്. യാത്രയിലുണ്ടാകുന്ന എല്ലാ വിഘ്നങ്ങളും മാറുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
 
രാവിലെ ഉണരുമ്പോഴോ യാത്രയ്‌ക്ക് പോകാനിറങ്ങുമ്പോഴോ ഇണക്കാക്കകളെ കണ്ടാൽ ഇഷ്‌ടഭക്ഷണ സ്‌ത്രീ സുഖവും ഉണ്ടാകുമെന്നാണ് പറയുന്നത്. പശുവിന്റെ പുറത്ത് കാക്ക ഇരിക്കുന്നത് ശുഭലക്ഷണം ഉണ്ടാകുമെന്നാണ് അർത്ഥം. വെള്ളം നിറച്ച കുടത്തിൽ കാക്ക വന്നിരുന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ ധനലാഭം ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments