Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ബുധദേവ പ്രീതി ?; വൃതം അനുഷ്ഠിക്കേണ്ടത് എങ്ങനെ ?

എന്താണ് ബുധദേവ പ്രീതി ?; വൃതം അനുഷ്ഠിക്കേണ്ടത് എങ്ങനെ ?

എന്താണ് ബുധദേവ പ്രീതി ?; വൃതം അനുഷ്ഠിക്കേണ്ടത് എങ്ങനെ ?
, വ്യാഴം, 14 ജൂണ്‍ 2018 (12:02 IST)
ബുധദേവപ്രീതി എന്നു കേട്ടിട്ടുണ്ടെന്നല്ലാതെ ഈ വിശ്വാസം ഏതുമായി ബന്ധപ്പെട്ടതാണെന്ന് പലര്‍ക്കുമറിയില്ല.  ഓർമശക്തി, ബുദ്ധിശക്തി, ജ്ഞാനം എന്നി വര്‍ദ്ധിപ്പിക്കാനായി ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന വൃതമാണ് ബുധദേവപ്രീതി എന്നറിയപ്പെടുന്നത്.

ബുധനാഴ്‌ച വേണം വ്രതം അനുഷ്‌ഠിക്കേണ്ടതും ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തേണ്ടതും. പച്ച നിറത്തിലുള്ള വസ്‌ത്രവും മരതകവും അണിയുന്നത് ബുധപ്രീതി വര്‍ദ്ധിപ്പിക്കും.

ബുധദോഷത്തിന് പരിഹരിക്കുന്നതിനായി ഗായത്രി മന്ത്രത്തോടൊപ്പം ബുധഗായത്രി നിത്യേന ജപിക്കുന്നതും ഉത്തമമാണ്. പ്രാര്‍ഥനകളും ആരാധനയും ചിട്ടയായി തുടര്‍ന്നാല്‍ ബുധദേവൻ ദോഷങ്ങള്‍ മാറ്റുമെന്നാണ് വിശ്വാസം.

ബുധപ്രീതി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ഒഴിവാക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ചിട്ടയായ രീതിയില്‍ ആരാധന രീതികള്‍ നടത്തിയാല്‍ ഫലം ഉണ്ടാകുമെന്നതില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴിപാടുകള്‍ മറന്നാല്‍ ഈശ്വരന്‍ ശിക്ഷിക്കുമോ ?; വിശ്വാസത്തിന്റെ പൊരുള്‍ എന്ത് ?