Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രഗ്രഹണ സമയത്ത് ജീവജാലങ്ങള്‍ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് ?

ചന്ദ്രഗ്രഹണ സമയത്ത് ജീവജാലങ്ങള്‍ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് ?
, തിങ്കള്‍, 15 ജൂലൈ 2019 (17:05 IST)
ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ തെറ്റും ശരിയുമുണ്ട്. ശാസ്‌ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതില്‍ വിശ്വാസങ്ങളുമായി ചേര്‍ത്തും അല്ലാതെയും ആരാധനകള്‍ നിലവിലുണ്ട്.

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരും. ചന്ദ്രഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക.

ചന്ദ്രഗ്രഹണസമയത്ത് ഭൂമിയിലും പലവിധ മാറ്റങ്ങള്‍ സംഭവിക്കും. ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും അതിന്റെ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഈ ദിവസം രാഹു കടന്നു പോകുന്ന മിഥുനം രാശിയിൽ പുണർതം  നക്ഷത്രത്തിൻറെ മൂന്നാം പാദത്തിൽ സൂര്യൻ സ്പർശിക്കുകയും കേതു സഞ്ചരിക്കുന്ന പൂരാടം നക്ഷത്ര സമൂഹത്തിലൂടെ സഞ്ചരിച്ച് ഉത്രാടം നക്ഷത്രത്തെ സ്പർശിച്ചു ചന്ദ്രൻ  കടന്നു പോവുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന സൗരയൂഥ പ്രതിഭാസമാണ് ചന്ദ്രഗ്രഹണമെന്നാ‍ണ് ജ്യോതിഷം പറയുന്നത്.

ചന്ദ്രഗ്രഹണസമയത്ത് ജീവജാലങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കും. ഗ്രഹണം നടന്ന് 48 മണിക്കൂർ വരെ ഭൗമാന്തരീക്ഷത്തിലും പ്രതലത്തിലും അന്തർഭാഗത്തും തുലനാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം ജീവജാലങ്ങൾക്ക് അസ്വസ്ഥതകൾ നേരിടാവുന്നതാണ്.

ചില ജീവജാലങ്ങള്‍ ഉറക്കെ കരയും. മറ്റു ചിലത് ശബ്‌ദമുണ്ടാക്കാതെ മാളങ്ങളില്‍ തന്നെയിരിക്കും. അന്തരീക്ഷത്തിലെ ഒരു പ്രത്യേക കാന്തികവലയം മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന നിമിഷം കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചന്ദ്രഗ്രഹണ സമയത്ത് പാടില്ലാത്ത പ്രവര്‍ത്തികള്‍