പൂജാമുറി ഇങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ ദോഷങ്ങള്‍ താണ്ഡവമാടും
പൂജാമുറി ഇങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ ദോഷങ്ങള്‍ താണ്ഡവമാടും
നെഗറ്റീവ് ഏനര്‍ജി അകറ്റി പോസറ്റീവ് ഏനര്‍ജി കൊണ്ടുവരുന്ന വീട്ടിലെ ഒരിടമാണ് പൂജാമുറി. കുടുംബത്തിലെ അംഗങ്ങളുടെയും ഐശ്വര്യവും സന്തോഷവും പൂജാമുറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇഷ്‌ട ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളുമാണ് പൂജാമുറിയില്‍ എല്ലാവരും വയ്‌ക്കുന്നത്. എന്നാല്‍ ചില വിഗ്രഹങ്ങളും ചിത്രങ്ങളും വെച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യക്കേട് ഉണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
കൃഷ്ണനും രാധയും രുക്മിണിയും മീരയുമായുള്ള വിഗ്രങ്ങളോ ചിത്രങ്ങളോ പൂജാമുറിയില്‍ ഉപയോഗിക്കരുത്. ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും ഒഴിവാക്കണം. അല്ലെങ്കില്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.
പക്ഷിക്കു മുകളിലിരിക്കുന്ന ലക്ഷണി ദേവിയുടെ ചിത്രങ്ങളും ശിവലിംഗവും പൂജാമുറിയില്‍ വെക്കരുത്. ഗണപതിയുടെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒഴിവാക്കണം. ദേവീ ദേവന്മാരുടെ ചിത്രങ്ങളും ഈ ക്രമത്തില്‍ മാത്രമെ വയ്‌ക്കാവൂ.
പൊട്ടിയതും കേടുപാടുകള്‍ വന്നതുമായ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയില്‍ വെയ്‌ക്കുന്നത് നെഗറ്റീവ് ഏനര്‍ജിക്ക് കാരണമാകും.