ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഹൈന്ദവ വിഭാഗത്തിലാണ് ഇതുമായി ബന്ധപെട്ടുള്ള ആചാരങ്ങളും ചടങ്ങുകളും കൂടുതലായി കാണുന്നത്.
അപ്രതീക്ഷിതവും നടക്കാന്‍ പാടില്ലെന്ന് നമ്മള്‍ കരുതുന്നതുമായ കാര്യങ്ങള്‍ നടക്കുമ്പോഴാണ് പലരും ജ്യോതിഷനെ കാണാനും വിവരങ്ങള്‍ അറിയാനും താല്‍പ്പര്യം കാണിക്കുന്നത്.
ജ്യോതിഷനെ കാണുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കുടുംബദേവതയെ പ്രാര്‍ഥിച്ച ശേഷം മാത്രമേ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പാടുള്ളൂ. അത് പോലെ കറുത്ത വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, പൊട്ട്, ചരട് എന്നിവ ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണം ജ്യോതിഷനെ കാണാന്‍ പോകുമ്പോള്‍ കൂടെ. എന്നാല്‍ കറുത്തവാവ് , അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ പോകരുത്. ഭരണി , കാർത്തിക , തിരുവാതിര ,ആയില്യം, പൂരം , തൃക്കേട്ട ,പൂരാടം , പൂരൂരുട്ടാതി എന്നീ നക്ഷത്രദിനങ്ങൾ ഒഴിവാക്കുകയും വേണം.