തെറ്റുകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണോ? കാരണം, ഈ നക്ഷത്രമാണ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:32 IST)
ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തെ നക്ഷത്രമാണ്‌ ഉത്രം. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. നേതൃപാടവവുമുണ്ടാകും, ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മീയത മുഖ മുദ്രയായിരിക്കും. ഇവർ ക്ഷിപ്രകോപികളും, ശുദ്ധഹൃദയരുമാണ്. ഒരിക്കൽ ദേഷ്യം വന്നാൽ ഇവരെ തണുപ്പിക്കാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ തെറ്റ് മനസ്സിലാക്കുമ്പോള്‍ ഒരുപാട് വൈകിപ്പോവുകയും ചെയ്യും. 
 
ഏത് ജോലി നൽകിയാലും അത് അത്രതന്നെ ആത്മാർത്ഥതയോടും നല്ല രീതിയിലും ചെയ്യുന്നവരാണിവർ. സ്വന്തം തെറ്റ് സമ്മതിക്കാൻ ബുദ്ധിമുട്ടാണ് ഇത്തരക്കാർക്ക്. തെറ്റാണെന്ന് മറ്റൊരാൾ പറഞ്ഞാലും അത് അംഗീകരിച്ച് കൊടുക്കാൻ പൊതുവെ ഇവർക്ക് മടിയാണ്. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ തെറ്റുകൾ അംഗീകരിക്കുകയുള്ളു.
 
ഉത്രം നക്ഷത്രക്കാർ പൊതുവേ നല്ല നിലയിൽ എത്താറുണ്ട്. സർക്കാർ അനുകൂല തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധന പരമായും ഇവർ നല്ല നിലയിൽ എത്തിച്ചേരും. ഏതു കാര്യത്തിന്റെയും വിജയത്തിനായി കഠിനപ്രയത്നം ചെയ്യുമെങ്കിലും സ്വന്തം താല്പര്യം നോക്കിയായിരിക്കും മറ്റുളളവരുമായി ഇടപെടുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഈ നിറം പറയും നിങ്ങളുടെ സ്വഭാവം!