Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കൽ കത്തിച്ച തിരി വീണ്ടും തെളിയിച്ചാൽ ?

ഒരിക്കൽ കത്തിച്ച തിരി വീണ്ടും തെളിയിച്ചാൽ ?
, തിങ്കള്‍, 30 ജൂലൈ 2018 (12:20 IST)
ഒരിക്കൽ കത്തിച്ച് തിരി കത്തി തീർന്നില്ലെങ്കിൽ അടുത്ത ദിവസവും അതേ തിരി നമ്മൾ പൂജാ മുറികളിൽ കത്തിക്കാറുണ്ട്. എന്തിനി ഒരു തിരി വെറുതെ കളയണം എന്ന ചിന്തയാവും ഈ സമയത്ത് നമ്മുടെ മനസിൽ ഉണ്ടാകുക. എന്നാൽ ഇത്തരത്തിൽ ഒരിക്കൽ കത്തിച്ച് കരിഞ്ഞ തിരി വീണ്ടും തെളിയക്കുന്നത് ദോഷകരമാണ്.
 
ഒരിക്കൽ നമ്മൾ ഭാഗവാനായ് സമർപ്പിച്ചതെല്ലാം നീർമാല്യമായാണ് കണക്കാക്കപ്പെടുന്നത് ഒരിക്കൽ തെളിയിച്ച തിരി വീണ്ടും തെളിയിക്കുന്നത് നിർമാല്യം തിരിച്ചെടുക്കുന്നതിന് തുല്യമാണ്. കരിഞ്ഞ തിരി കത്തിക്കുന്നത്ദോഷകരമാണ് എന്നതാണ് മറ്റൊന്ന്. 
 
ഒരിക്കൽ ഭഗവാനായി തിരി തെളിയിച്ച വിളക്കും ഇത്തരത്തിലാണ് കണക്കാക്കപ്പെടുക. അതിനാലാണ് പൂജ മുറികളിലെ വിളക്ക് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന്  പറയാൻ കാരണം. വിളക്ക് തെളിയിക്കുന്നതിലും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 
 
ശുദ്ധമായ വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് മാത്രമേ വിളക്ക് തെളിയിക്കാവൂ. ഓട്ടു വിളക്കുകളാണ് തെളിയിക്കാൻ ഉത്തമം ശരീരത്തിനും മനസിനും ആരോഗ്യം പകരാൻ ലോഹ നിർമ്മിത വിളക്കുകൾക്ക് സാധിക്കും എന്നതിനാലാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞിരിക്കാം ചുംബന രഹസ്യങ്ങൾ!