Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ആഭിചാരം അഥവാ കൂടോത്രം ?; ഇവ ഫലവത്താകുമോ ?

എന്താണ് ആഭിചാരം അഥവാ കൂടോത്രം ?; ഇവ ഫലവത്താകുമോ ?

എന്താണ് ആഭിചാരം അഥവാ കൂടോത്രം ?; ഇവ ഫലവത്താകുമോ ?
, വെള്ളി, 11 മെയ് 2018 (15:20 IST)
ആഭിചാരം അഥവാ കൂടോത്രം എന്താണെന്ന് പലര്‍ക്കും വ്യക്തമായി അറിയില്ല. ഇതു സംബന്ധിച്ച് നിരവധി കഥകള്‍ ഉണ്ടെങ്കിലും സത്യാവസ്ഥ ഇന്നും അഞ്ജാതമാണ്. ഒരു വ്യക്തിയെയോ അല്ലെങ്കില്‍ ശത്രുവിനെയോ ഉന്മൂലനം ചെയ്യാനാണ് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നത്.

പേരറിയാത്ത പല രൂപങ്ങള്‍ മുന്നില്‍ വെച്ചാണ് ദുഷ്കർമ്മങ്ങള്‍ ചെയ്യുന്നത്. ചാത്തനും മറുതയും ഇതിനു ഉദ്ദാഹരണം മത്രമാണ്. ശത്രുവിനെ നിഗ്രഹിക്കാന്‍ ശേഷിയുള്ള മന്ത്രങ്ങള്‍ പോലും ചിലര്‍ ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്.

ലോഹത്തകിടില്‍ ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ രൂപവും വരച്ച് ദിവസങ്ങളോളം പൂജ നടത്തിയാണ് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ പൂജ ചെയ്‌തെടുത്ത തകിട് ആര്‍ക്ക് നേര്‍ക്കാണോ ഉപയോഗിക്കേണ്ടത് എങ്കില്‍ അവര്‍ പതിവായി സഞ്ചരിക്കുന്ന പാതയിലോ വീടിന്റെ പരിസരങ്ങളിലോ നിക്ഷേപിക്കുകയോ ചെയ്യണം. ഈ വ്യക്തി റികടക്കുകയോ ചവിട്ടുകയോ ചെയ്‌താൽ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്നാണ് വിശ്വാസം.

കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ എന്നിവയാണ് ആഭിചാരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതേസമയം, ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിത്തറ ഇല്ലെന്നാണ് ഒരു വിഭാഗം പേര്‍ പറായുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം