Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം അവസാനിക്കുന്നത് ഇവിടെ?!

സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും ഒരു സത്യമാണ്

എല്ലാം അവസാനിക്കുന്നത് ഇവിടെ?!
, തിങ്കള്‍, 11 ജൂണ്‍ 2018 (12:40 IST)
സൂക്ഷ്മമായ മന്ത്രങ്ങളെ ആവാഹിച്ച്‌ സ്ഥൂല രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭാരതീയ തന്ത്രമാണ്‌ താന്ത്രിക യന്ത്രങ്ങള്‍. യന്ത്രത്തിന്‍റെ മൂല ബീജം പ്രണവ മന്ത്രമായ ഓം ആണ്‌.
 
ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അര്‍ത്ഥം. അനശ്വരമായ നാദ ബ്രഹ്മ വിരാക്ഷര മന്ത്രമാണ് ഇത്. എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേര്‍ത്താണ് തുടങ്ങുന്നത്. എല്ലാം ഓമില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
 
ഓമില്‍ കവിഞ്ഞ് ഒന്നുമില്ല, സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം ഓം എന്ന ശബ്ദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് മാണ്ഡ്യൂക്യോപനിഷത്തില്‍ പറയുന്നു. 
 
ഓം എന്ന ശബ്ദത്തിന്‍റെ ഉത്‌പത്തിയെ പറ്റി എല്ലാ ഉപനിഷത്തുകളിലും വ്യാഖ്യാനങ്ങള്‍ ഉണ്ട്‌ 
ഓമില്‍ കവിഞ്ഞ്‌ ഒന്നുമില്ല, സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം 'ഓം' എന്ന ശബ്ദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന്‌ മാണ്ഡ്യൂക്യോപനിഷത്തില്‍ പറയുന്നു. 
 
ആ, ഉ, അം എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നാണ് ഓം ആയത്. ആ എന്ന അക്ഷരം ഋ ഗ്വേദത്തില്‍ നിന്നും ഉ എന്ന അക്ഷരം യജുര്‍വേദത്തില്‍ നിന്നും മ എന്ന അക്ഷരം സാമവേദത്തില്‍ നിന്നുമാണ് എടുത്തത്. 
 
ആദിമ കാലത്ത് മൂന്നു വേദങ്ങള്‍ എന്നായിരുന്നു കണക്ക്. നാലാമത്തെ വേദമായ അഥര്‍വ വേദം പിന്നീട് ചേര്‍ക്കുകയാണുണ്ടായത്.
 
അകാരം വിഷ്ണുവിനെയും ഉ കാരം ശിവനെയും മ കാരം ബ്രഹ്മവിനെയും പ്രതിനിധാനം ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യത്തിൽ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ജ്യോതിഷത്തിലും വിശ്വസിച്ചേ തീരു...