എന്താണ് കറുത്തവാവ് ?; ഈ രാത്രിയില്‍ പുറത്തിറങ്ങാമോ ?

Webdunia
വെള്ളി, 5 ജൂലൈ 2019 (20:15 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ കറുത്തവാവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് നിലനില്‍ക്കുന്നത്. ഭയവും ആശങ്കകളും പകര്‍ന്നു നല്‍കുന്ന കാര്യങ്ങളാണ് മിക്കതും.

കറുത്തവാവ് അല്ലെങ്കില്‍ അമാവാസി ദിവസങ്ങളില്‍ ശുഭകാര്യങ്ങൾ പാടില്ലെന്ന നിഗമനമാണുള്ളത്. ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കൽപം.

കറുത്ത വാവിന്റെ സമയവും ഇതിനു തൊട്ടു മുൻപും പിൻപും ശുഭകാര്യങ്ങൾ പാടില്ലെന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. ഈ സമയങ്ങളിൽ 'സ്ഥിരകരണം' എന്ന ദോഷമുണ്ട്. സ്ഥിരകരണങ്ങൾ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കേണ്ടവയാണ്.

കറുത്തവാവ് ദിവസങ്ങളില്‍ രാത്രി വീടിന് പുറത്തിറങ്ങരുതെന്നും പരിചയമില്ലാത്ത നാട്ടിലൂടെയും വഴികളിലൂടെയും സഞ്ചരിക്കുകയോ പോകുകയോ ചെയ്യാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ചില ആചാര്യന്മാര്‍ ഇക്കാര്യം തള്ളിക്കളയുമെങ്കിലും മറ്റു ചിലര്‍ ഈ വിശ്വാസത്തെ അംഗീകരിക്കുന്നുണ്ട്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾക്കു കറുത്ത വാവു ദിവസം നല്ലതല്ല എങ്കിലും പിതൃകർമങ്ങൾക്ക് ഏറ്റവും നല്ല ദിവസമാണ്  കറുത്ത വാവ്.  അതുകൊണ്ടാണ് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃകർമങ്ങൾക്കും ഉത്തമമായി ആചരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

അടുത്ത ലേഖനം
Show comments