Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ചെവി ചെറുതാണോ? എങ്കിൽ ഇക്കാര്യങ്ങളിൽ ശോഭിക്കും

നിങ്ങളുടെ ചെവി ചെറുതാണോ? എങ്കിൽ ഇക്കാര്യങ്ങളിൽ ശോഭിക്കും
, ഞായര്‍, 30 ജൂണ്‍ 2019 (15:13 IST)
അന്യന്‍റെ സ്വഭാവം മനസിലാക്കുക എന്നത്‌ പുരാതന കാലം മുതല്‍ മനുഷ്യനെ അലട്ടിയ പ്രശ്നമാണ്‌. മുഖലക്ഷണ ശാസ്‌ത്രവും ഹസ്‌തരേഖാശാസ്‌ത്രവും എല്ലാം അന്യന്‍റെ മനസ്‌ പഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഭാരതത്തില്‍ ഉടലെടുത്ത ശാസ്‌ത്രങ്ങളാണ്‌.
 
ശരീരത്തിലെ അവയവങ്ങളുടെ രൂപം അനുസരിച്ച്‌ മനുഷ്യനെ വിലയിരുത്തുന്ന രീതിക്ക്‌ യാതൊരു ശാസ്‌ത്രീയ അടിത്തറയും നല്‌കാനില്ലെങ്കിലും പാരമ്പര്യമായി കൈമാറി വന്ന അറിവ്‌ എന്ന നിലയില്‍ ഇവ ശ്രദ്ധേയമാണ്‌. ലക്ഷണ ശാസ്‌ത്രത്തില്‍ ചെവിക്ക് വലിയ പ്രാധാന്യം ഉണ്ട്‌. 
 
ഹസ്‌തരേഖാശാസ്‌ത്രത്തെ പോലെ ഈ രീതിക്ക്‌ ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ല. ശരീരവലുപ്പത്തെ അപേക്ഷിച്ച്‌ ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ്‌ സങ്കല്‍പം. ആരോഗ്യപരമായ കാര്യങ്ങളിൽ ഇക്കൂട്ടർക്ക് ഭയപ്പെടണ്ട ആവശ്യമില്ല. പഠനവിഷയങ്ങളിലെല്ലാം ശോഭിക്കാൻ സാധിക്കും. 
 
വലിയ ചെവിയുള്ളവര്‍ ചില പ്രത്യേകമേഖലകളില്‍ കഴിവുള്ളവരായിരിക്കും. കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
 
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക്‌ ഒറ്റപ്പെട്ട്‌ കഴിയാനായിരിക്കും വിധി. കുടുംബസ്നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും. 
 
കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക്‌ വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക്‌ നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കുംവട്ടച്ചെവിയന്മാര്‍ എപ്പോഴും പണത്തില്‍ കണ്ണുള്ളവരായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്പത്ത് കുമിഞ്ഞുകൂടണോ? രാത്രിയില്‍ തുണിയില്ലാതെ ഉറങ്ങിയാല്‍ മതി!