Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിരീടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകും: പങ്കജ്

കിരീടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകും: പങ്കജ്
ബാംഗ്ലൂര്‍ , ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (15:34 IST)
PRO
തന്‍റെ കിരീടനേട്ടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് ബില്യാര്‍ഡ്സില്‍ ലോക ചാമ്പ്യന്‍പട്ടം നേടിയ പങ്കജ് അദ്വാനി. കൂടുതല്‍ പേരെ ബില്യാര്‍ഡ്സിലേക്ക് ആകര്‍ഷിക്കാനും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കാനും നേട്ടം സഹായിക്കുമെന്ന് പങ്കജ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാംഗ്ലൂരില്‍ തിരിച്ചെത്തിയ പങ്കജ് മാധ്യമപ്രവര്‍ത്തകരോട് സംസാ‍രിക്കുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് കരിയറിലെ ഒരു നാഴികക്കല്ലാണെന്നും പങ്കജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒമ്പത് തവണ ചാമ്പ്യനായ മൈക്ക് റസലിനെ തോല്‍‌പിച്ച് പങ്കജ് ചാമ്പ്യന്‍ പട്ടം നേടിയത്. ബില്യാര്‍ഡ്സില്‍ ലോകചാമ്പ്യന്‍ പട്ടം നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ഇരുപത്തിനാലുകാരനായ പങ്കജ്. 1992 ല്‍ ഗീത് സേതിയാണ് ഇതിന് മുമ്പ് കിരീടം നേടിയത്.

Share this Story:

Follow Webdunia malayalam