Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഐ എസ് എല്ലില്‍ തിരുവനന്തപുരത്തിനും ടീം വരുന്നു?

കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഐ എസ് എല്ലില്‍ തിരുവനന്തപുരത്തിനും ടീം വരുന്നു?
ന്യൂഡല്‍ഹി , വ്യാഴം, 11 മെയ് 2017 (21:00 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുറമേ തിരുവനന്തപുരത്തിനും ടീം വരാന്‍ സാധ്യത. ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ച് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിപ്പു പ്രസിദ്ധീകരിച്ചു. രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ടീമുകള്‍ വരുന്നത്. ഈ പട്ടികയില്‍ തിരുവനന്തപുരവും ഇടം‌പിടിച്ചിട്ടുണ്ട്. 
 
2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് അടുത്ത സീസണ്‍ ഐഎസ്എല്‍ അരങ്ങേറുന്നത്. ഇതില്‍ മൂന്ന് ടീമുകള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്താനാണ് ഐ എസ് എല്‍ നടത്തിപ്പുകാര്‍ തീരുമാനിച്ചിരിക്കുന്നത്.
 
തിരുവനന്തപുരത്തിന് പുറമെ ഹൈദരാബാദ്, ജംഷഡ്പുര്‍, അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുര്‍ഗാപുര്‍, കൊല്‍ക്കത്ത, റാഞ്ചി തുടങ്ങിയ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഐഎസ്എല്ലില്‍ എട്ടു ടീമുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംബ്ലെ തെറിക്കും, പകരമെത്തുന്നത് ഒരു ‘വമ്പന്‍ പുലി’ - ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത്!