Webdunia - Bharat's app for daily news and videos

Install App

ഐ എസ് എല്‍: കൊല്‍ക്കത്ത ഫൈനലില്‍; എതിരാളി ആരെന്ന് ഇന്ന് അറിയാം

ഐ എസ് എല്‍: അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനലില്‍

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (08:52 IST)
ആദ്യപാദത്തിലെ വിജയത്തിന്റെ ബലത്തോടെ രണ്ടാംപാദ മത്സരത്തില്‍ സമനിലയുമായി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഇടം പിടിച്ചു. നാട്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ 3-2 വിജയമായിരുന്നു കൊല്‍ക്കത്ത നേടിയത്. ഈ വിജയമാണ്, മുംബൈയില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ സമനില നേടിയിട്ടും ഫൈനല്‍ ഉറപ്പാക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്.
 
ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളി ആരാകുമെന്ന് ഇന്ന് അറിയാം. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. കൊച്ചിയില്‍ നടന്ന ആദ്യപാദസെമിയില്‍ ഡല്‍ഹിയെ 1-0 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ ഇടം പിടിക്കാം. 18 ആം തിയതി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
 
മുംബൈയില്‍ നടന്ന മുംബൈ സിറ്റി എഫ് സി - കൊല്‍ക്കത്ത മത്സരത്തില്‍ പത്തു പേരുമായി കളിച്ചാണ് കൊല്‍ക്കത്ത ഫൈനല്‍ യോഗ്യത നേടിയത്. 43 ആം മിനിറ്റില്‍ കൊല്‍ക്കത്തയുടെ റോബര്‍ട്ട് ലാല്‍ത്‌ലാമുവാന  രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പുറത്തു പോയി. പിന്നീടുള്ള 52 മിനിറ്റും പത്തുപേരുമായി കൊല്‍ക്കത്ത കളിച്ചു. എന്നാല്‍, ആള്‍ക്കുറവിന്റെ ദൌര്‍ബല്യം ഒരു നിമിഷം പോലും മുതലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. ആദ്യപാദ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് സസ്പെന്‍ഷനിലായ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ അസാന്നിധ്യം മുംബൈയുടെ തീരാ സങ്കടവുമായി.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments