Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയ്ക്ക് വൻതുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

നീരജ് ചോപ്ര
, ഞായര്‍, 8 ഓഗസ്റ്റ് 2021 (08:36 IST)
ടോക്യോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് വൻതുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. നീരജ് ചോപ്രയ്ക്ക് സമ്മാനമായി 6 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്‌തു.
 
ഒളിംപിക്‌സില്‍ പങ്കെടുത്ത ഹരിയാനയില്‍ നിന്നുള്ള എല്ലാ താരങ്ങള്‍ക്കും നേരത്തെ 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.അതേസമയം സുവർണനേട്ടത്തിൽ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
 
ഫൈനലിൽ ആദ്യശ്രമത്തിൽ  87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ലീഡ് ഉയർത്തി. മൂന്നാം ശ്രമത്തിൽ 76.79 മീറ്റർ മാത്രമാണ് നീരജിന് എറിയാനായത്. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിന്റെ ആദ്യ രണ്ട് ശ്രമങ്ങളെ കവച്ചുവെയ്ക്കാൻ മറ്റുള്ളവർക്കായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംബ്ലെയെ മറികടന്ന് ആൻഡേഴ്‌സൺ, മുന്നിലു‌ള്ളത് ഷെയ്‌ൻ വോണും, മുരളീധരനും മാത്രം