Webdunia - Bharat's app for daily news and videos

Install App

അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

അഭിറാം മനോഹർ
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (16:30 IST)
Abdurahiman, Argentina
കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചതായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
 
നവംബര്‍ ആദ്യത്തില്‍ അര്‍ജന്റീനന്‍ ഫുട്‌ബ്ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കുമെന്നും ഈ ഘട്ടത്തില്‍ കായിക അക്കാദമിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കാനാകുമെന്നും കായിക മന്ത്രി പറഞ്ഞു. കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒരേ ഒരു സ്ഥലം കൊച്ചിയാണ്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫാന്‍സില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. പ്രത്യേകിച്ചും കേരളത്തില്‍ അതുകൂടി കണക്കിലെടുത്താന്‍ അര്‍ജന്റീന സന്നദ്ധത അറിയിച്ചത്. 100 കോടിയിലധികം ചെലവ് വരുമെന്നാണ് കരുതുന്നത്. ഇതിന് മുന്‍പ് ഡല്‍ഹിയിലെ കളിയില്‍ നിന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറാന്‍ കാരണം ഈ ചെലവാണെന്നും എന്നാല്‍ കേരളം പോലൊരു സംസ്ഥാനത്ത് അതിനായി ശ്രമിക്കാമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments