ലോകകപ്പ് യോഗ്യതാമത്സരം: മെസി കളിക്കാനിറങ്ങിയില്ല; അര്‍ജന്റീന സമനിലയില്‍ ഒതുങ്ങി
ലോകകപ്പ് യോഗ്യതാമത്സരം; വെനസ്വേല അര്‍ജന്റീനയെ സമനിലയില്‍ തളച്ചു
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ വെനസ്വേല അര്‍ജന്റീനയെ സമനിലയില്‍ ഒതുക്കി. മെസിയുടെ അഭാവം നിഴലിച്ചു നിന്ന മത്സരത്തില്‍ അര്‍ജന്റീനയെ തോല്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരം വെനസ്വേല പാഴാക്കി. അര്‍ജന്റീന താരങ്ങളെ ഞെട്ടിച്ച് 35 ആം മിനിറ്റില്‍ വെനസ്വേല ആണ് ആദ്യഗോള്‍ നേടിയത്. ജുവാന്‍ പബ്ലോ അനോറായിരുന്നു വെനസ്വേലയ്ക്ക് ലീഡ് നേടിക്കൊടുത്തത്.
ആദ്യഗോള്‍ വീണതോടെ ഇരുടീമുകളും ആവേശത്തോടെ കളിച്ചെങ്കിലും 53 ആം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനേസ് വെനസ്വേലയുടെ ലീഡ് രണ്ടാക്കി. എന്നാല്‍, 58 ആം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോയും 83ആം മിനിറ്റില്‍ നിക്കോളാസ് ഒറ്റാമെന്‍ഡിയും അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.