ടെന്നിസിൽ അങ്കിത റെയ്നക്ക് വെങ്കലം.; പുരുഷ ഡബിൾസിൽ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍

വ്യാഴം, 23 ഓഗസ്റ്റ് 2018 (15:47 IST)
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത റെയ്‍ന സെമിയില്‍ പരാജയപ്പെട്ടത്. ലോക റാങ്കിംഗില്‍ 34ആം സ്ഥാനക്കാരിയാണ് ഷ്വായ് സാങ്. സ്കോര്‍ 4-6, 6-7
 
അതേസമയം ടെന്നിസ് പുരുഷ ഡബിള്‍സിൽ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സഖ്യം ഫൈനലില്‍ എത്തിയത്. ഇതോടെ ഇന്ത്യ ഒരു വെള്ളി മെഡൽ കൂടി ഉറപ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഏഷ്യൻ ഗെയിംസ്; ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം