2024ലെ ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ പുരസ്‌കാരം ഇന്ത്യന്‍ ഒളിമ്പിക്‌സ് താരം മനു ഭാക്കറിന്. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ 2 മെഡലുകള്‍ സ്വന്തമാക്കാന്‍ താരത്തിനായിരുന്നു. ഒളിമ്പിക്‌സില്‍ ആദ്യമായി 2 മെഡലുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും പാരീസില്‍ താരം സ്വന്തമാക്കിയിരുന്നു. അതേസമയം 2021ലെ ബിബിസി എമര്‍ജിങ് പ്ലയര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് മനു ഭാകര്‍.
അതേസമയം പാരാ സ്‌പോര്‍ട്‌സ് വുമണ്‍ പുരസ്‌കാരം ഷൂട്ടിങ് താരം അവനി ലേഖരയ്ക്കാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡലും വെങ്കലവും നേടിയ താരം 2024ലെ പാരീസ് പാരാലിമ്പിക്‌സിലും സ്വര്‍ണനേട്ടം ആവര്‍ത്തിച്ചിരുന്നു. 18 വയസുകാരിയായ പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ ആര്‍ച്ചര്‍ ശീതള്‍ ദേവിയാണ് ബിബിസിയുടെ കഴിഞ്ഞ വര്‍ഷത്തെ എമര്‍ജിങ് താരമായത്. 2024ലെ പാരീസ് പാരാലിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടാന്‍ താരത്തിനായിരുന്നു. അതേസമയം ബിബിസിയുടെ ലൈഫ് ടൈം പുരസ്‌കാരം മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിനാണ്. 2004 മുതല്‍ 2022 വരെ നീണ്ട കരിയറാണ് താരത്തിനുണ്ടായിരുന്നത്.