വീണ്ടും തിരിച്ചടി: ധരംബീര്‍ സിങ്ങും ഉത്തേജകമരുന്ന് വിവാദത്തില്‍
ഇന്ത്യയുടെ ധരംബീര്‍ സിങ്ങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ധരംബീര്‍ സിങ്ങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ധരംബീര്‍ സിങായിരുന്നു റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 200 മീറ്ററില്‍ പങ്കെടുക്കേണ്ടിയിരിക്കുന്നത്. നാഡ നടത്തിയ പരിശോധനയിലാണ് ധരംബീര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഇത് രണ്ടാംതവണയാണ് ധരംബീര്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുന്നത്. പരിശോധനയില്‍ പരാജയപ്പെട്ടതോടെ റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്റെ യാത്രയും സമിതി റദ്ദാക്കി.
2015ല്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇദ്ദേഹം. കൂടാതെ 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് സ്പ്രിന്റ് ഇനത്തില്‍ ഒളിമ്പിക് യോഗ്യത നേടിയ താരവുമാണ് ധരംബീര്‍.