ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് ബൊറൂസിയ്ക്ക്

വ്യാഴം, 14 ഓഗസ്റ്റ് 2014 (10:47 IST)
കരുത്തരായ ബയോണ്‍ മ്യൂണിക്കിനെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന്. ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിലെ ചിരിവൈരികളായ ബയോണ്‍ മ്യൂണിക്കിനെ തോല്‍പ്പിക്കാനായത് ബൊറൂസിയക്ക് ആത്മവിശ്വാസം പകരും.

ഹെന്‍റിക് കിതരയാനും പിയറി എമറിക്കുമാണ് ബൊറൂസിയയുടെ ഗോള്‍സ്‌കോറര്‍മാര്‍. ഇരുടീമുകളും പ്രധാനതാരങ്ങള്‍ പലരുമില്ലാതെയാണ് കളത്തിലിറങ്ങിയത്. റിബറിയും റോബനുമില്ലാതെയാണ് ബയോണ്‍ മ്യൂണിക്ക് ഇറങ്ങിയത്. ആദ്യപകുതിയില്‍ തന്നെ മധ്യനിരതാരം മാര്‍ട്ടിനസ് പരിക്കേറ്റ് പുറത്തുപോയതും അവര്‍ക്ക് ക്ഷീണമായി.

വെബ്ദുനിയ വായിക്കുക