Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് സൂപ്പര്‍താരം ?; സൈനയെക്കുറിച്ച് സിന്ധു ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല

സൈനയെക്കുറിച്ച് സിന്ധു ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല

ആരാണ് സൂപ്പര്‍താരം ?; സൈനയെക്കുറിച്ച് സിന്ധു ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല
ന്യൂഡൽഹി , ശനി, 1 ഏപ്രില്‍ 2017 (14:49 IST)
സൈന നെഹ്‌വാള്‍ ഒരു സാധാരണ താരമാണെന്ന് റിയോ ഒളിബിക് മെഡൽ ജേതാവ് പിവി സിന്ധു. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ സെമി ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തിയ ശേഷമാണ് സിന്ധു ഇക്കാര്യം വ്യക്തമാക്കിയത്.

സൈനയ്‌ക്ക് എതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം ഒരു സാധാരണ മത്സരം മാത്രമായിരുന്നു. അവര്‍ ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല. ഭയമില്ലാതെയാണ് കളിച്ചത്, അതിനാല്‍ ഈ മത്സരം ജയിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമല്ലെന്നും സിന്ധു വ്യക്തമാക്കി.

എല്ലാ മത്സരത്തിലും നൂറു ശതമാനം കഴിവ് പുറത്തെടുക്കാൻ ശ്രമിക്കാറുണ്ട്. മത്സരത്തിൽ മൂന്നാം ഗെയിമിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മത്സരശേഷം സിന്ധു പറഞ്ഞു. 21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈന പതറി, സിന്ധു ആഞ്ഞടിച്ചു; പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിൽ