ഒളിമ്പിക്‌സ് സ്വർണമെന്ന ലക്ഷ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മേരി കോം

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2020 (16:41 IST)
ഒളിമ്പിക്‌സിൽ സ്വർണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇന്ത്യൻ ഇതിഹാസ ബോക്സിംഗ് താരമായ മേരി കോം. കൊവിഡ് 19നെ തുടർന്ന് ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതിൽ നിരാശയുണ്ടെന്നും എന്നാൽ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടുകയെന്ന തന്റെ ലക്ഷ്യത്തേ ഇത് ബാധിക്കില്ലെന്നും മേരി കോം പറഞ്ഞു.
 
ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഇതിനായി ഞാൻ കഠിനമായി അധ്വാനിക്കുന്നു.ഒളിംപിക്സിലായാലും ലോക ചാംപ്യന്‍ഷിപ്പിലായാലും ചാംപ്യനാവാന്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല.നിലക്കാത്ത പോരാട്ടവീര്യം മാത്രമാണ് തന്റെ കരുത്തെന്നും മേരി കോം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അത് ശ്രദ്ധിക്കണം അല്ലെങ്കിൽ ദുരന്തമാകും, സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി പാണ്ഡ്യ