Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ ഒളിംമ്പിക്‍സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്ന ശ്രീജേഷിനോട് മമ്മൂട്ടി പറഞ്ഞത് ?

ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് ആറിന് അയര്‍ലന്‍ഡിനെതിരെയാണ്

റിയോ ഒളിംമ്പിക്‍സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്ന ശ്രീജേഷിനോട് മമ്മൂട്ടി പറഞ്ഞത് ?
തിരുവനന്തപുരം , ചൊവ്വ, 12 ജൂലൈ 2016 (20:53 IST)
റിയോ ഒളിംമ്പിക്‍സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പിആര്‍ ശ്രീജേഷ് നയിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ശ്രീജേഷിനെ അഭിനന്ദിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി രംഗത്ത്.

''റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പിആര്‍ ശ്രീജേഷ് നയിക്കും. അഭിനന്ദനങ്ങള്‍!'' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് ആറിന് അയര്‍ലന്‍ഡിനെതിരെയാണ്. അര്‍ജന്റീന, കാനഡ്, ജര്‍മനി, അയര്‍ലന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങളുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുക.

2006 മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രീജേഷ്. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ റിയോ ഒളിംമ്പികിസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ തുണച്ചത്. സർദാർ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ ഹോക്കി ഇന്ത്യ നായകനാക്കിയത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനൊടുവില്‍ അന ഇവാനോവിച്ചും ഷ്വെയ്ൻ സ്‌റ്റൈഗറും ഒരു തീരുമാനമെടുത്തു; ആ തീരുമാനം എന്താണെന്ന് അറിയാമോ ?