Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

India vs Bahrain,U23 AFC, AFC qualifiers,Indian U 23 Team,ഇന്ത്യ- ബഹ്റൈൻ, ഇന്ത്യൻ ഫുട്ബോൾ,ഏഷ്യാകപ്പ് യോഗ്യതാ

അഭിറാം മനോഹർ

, വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (18:12 IST)
2025ലെ അണ്ടര്‍ 23 ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം. ദോഹയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ബഹ്‌റൈനെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 32മത്തെ മിനിറ്റില്‍ മലയാളി താരം മുഹമ്മദ് സുഹൈലും ഇഞ്ചുറി ടൈമില്‍ ശിവാള്‍ഡോ ചിങ്ങംബാഗുമാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ നിര്‍ണായകമായ 3 പോയിന്റുകള്‍ നേടാന്‍ ഇന്ത്യന്‍ യുവനിരയ്ക്കായി.
 
ഇതുവരെയും ഏഷ്യാകപ്പ് അണ്ടര്‍ 23 ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ആദ്യ യോഗ്യതാ റൗണ്ട് മത്സരത്തിലെ വിജയം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ നേടിയ വിജയത്തിലെ രണ്ട് ഗോളുകളിലും മലയാളി താരങ്ങളുടെ കാല്‍സ്പര്‍ശമുണ്ടായിരുന്നു എന്നതും വിജയത്തിനെ സ്‌പെഷ്യലാക്കുന്നു. മലയാളിയായ മുഹമ്മദ് സുഹൈലാണ് ആദ്യ ഗോള്‍ നേടിയതെങ്കില്‍ രണ്ടാം ഗോളില്‍ അസിസ്റ്റ് നല്‍കിയത് മലയാളി താരം ശ്രീകുട്ടനായിരുന്നു. ഖത്തര്‍, ബ്രൂണൈ ദാറുസ്സലാം എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക