Webdunia - Bharat's app for daily news and videos

Install App

സെമിയിലേക്കുള്ള തയ്യാറെടുപ്പ് എന്താണ്? ഞങ്ങൾ ഈ വിജയം ഒന്ന് ആസ്വദിച്ചോട്ടെയെന്ന് ഹോക്കി കോച്ച്

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (15:29 IST)
ടോക്കിയോ ഒളിമ്പിക്‌സിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം. ടൂർണമെന്റ് ഫേവറേറ്റുകളായ ലോക രണ്ടാം നമ്പർ ടീമായ ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമി ഫൈനൽ യോഗ്യത നേടിയത്. ഇന്ത്യയുടെ വിജയത്തിന്റെ ആഹ്ളാദത്തിലാണ് ടീം ഇപ്പോൾ.
 
വരാനിരിക്കുന്ന സെമി ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്നുള്ള ചോദ്യത്തിനോട് ഞങ്ങൾ ഈ വിജയം ഒന്ന് ആസ്വദിച്ചോട്ടെ എന്നാണ് വനിതാ കോച്ച് സ്യോര്‍ദ് മറീനിന്റെ മറുപടി.  ഇന്ത്യൻ ടീം താരങ്ങൾക്കൊപ്പം ബസിലുള്ള സെൽഫിയും കോച്ച് പങ്കുവെച്ചു.
 
ഇന്ത്യയിൽ മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ലാത്ത നേട്ടം കൈവരിക്കാനായതിന്റെ അഭിമാനത്തിലാണ് മറീന്‍. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ഫീനിക്‌സ് പക്ഷിയെ പോലെ ടീം തിരിച്ചെത്തിയത് എന്നത് ഇന്ത്യയ്‌ക്ക് എക്കാലത്തും അഭിമാനിക്കാവുന്നതാണ്.സ്വയം വിശ്വസിക്കുകയും, ഒപ്പം സ്വപ്‌നങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതാണ് ടീമിന്റെ വിധി മാറ്റിയതെന്ന് കോച്ച് മറീൻ വിശദമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments