അല്‍പ്പം വേദനയോടെയാണെങ്കിലും ബോള്‍ട്ട് ആ കാര്യം തുറന്നു പറഞ്ഞു
ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പോടെ ഉസൈന്‍ ബോള്‍ട്ട് വിരമിക്കും
ജമൈക്കൻ സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിട പറയുന്നു. 2017ൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിൽ നിന്ന് വിടപറയുമെന്നാണ് ഒളിമ്പിക് ജേതാവും ലോക റെക്കോർഡിനുടമയുമായ ബോൾട്ട് അറിയിച്ചത്.
ജൂണിലെ റെയിസേഴ്സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന അങ്കമെന്നും സ്മൈൽ ജമൈക്ക എന്ന ടെലിവിഷന്റെ പ്രഭാത പരിപാടിയിൽ പങ്കെടുക്കവെ 30കാരനായ ബോൾട്ട് വ്യക്തമാക്കി.
ഈ വര്‍ഷത്തെ റെയിസേഴ്സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണമണിഞ്ഞ ശേഷമാണ് ബോള്‍ട്ട് അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ നാട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.