Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസ്, മുഹമ്മദ് യൂസഫിന്റെ റെക്കോർഡിനരികെ ജോ റൂട്ട്

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസ്, മുഹമ്മദ് യൂസഫിന്റെ റെക്കോർഡിനരികെ ജോ റൂട്ട്
, വെള്ളി, 10 ഡിസം‌ബര്‍ 2021 (21:27 IST)
ഓസ്ട്രേലിയക്കെതിരായ ഒന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിനായി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ടെസ്റ്റ് റൺസുകൾ നേടുന്ന താരമെന്ന റെക്കോർഡ് മൈക്കൽ വോണിൽ നിന്നും സ്വന്തമാക്കി ജോ റൂട്ട്. 
 
ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ മൂന്നാം ദിനമാണ് റൂട്ട് ഈ റെക്കോഡ് സ്വന്തമാക്കിയത്. 2002ൽ ഒരു കലണ്ടർ വർഷത്തിൽ 1481 റൺസാണ് വോൻ സ്വന്തമാക്കിയിരുന്നത്. എന്നാൽ ഓസീസിനെതിരെ പുറത്താവാതെ 86 റണ്‍സ് നേടിയപ്പോള്‍ റൂട്ടിന്റെ അക്കൗണ്ടില്‍ 1541 റണ്‍സായി. 25 ഇന്നിങ്‌സുകളില്‍ നിന്ന് ആറ് സെഞ്ചുറികളുടെ അകമ്പടിയോടെ 67 ശരാശരിയിലാണ് റൂട്ട് ഇത്രയും റൺസ് നേടിയത്.
 
അതേസമയം 2006-ല്‍ 19 ഇന്നിങ്‌സുകളില്‍ നിന്ന് 1788 റൺസ് നേടിയ പാകിസ്ഥാൻ താരമായ മുഹമ്മദ് യൂസഫിന്റെ പേരിലാണ് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസെന്ന റെക്കോഡുള്ളത്. ഈ വർഷം തന്നെ ഓസീസിനെതിരെ രണ്ടാം ക്രിക്കറ്റ് മത്സരം നടക്കാനുണ്ട് എന്നതും നിലവിലെ മികച്ച ഫോമും ജോ റൂട്ടിന് അനുകൂല ഘടകങ്ങളാണ്. 1710 റൺസ് ഒരു കലണ്ടർ വർഷത്തിൽ നേടിയ വിൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്‌സാണ് പട്ടികയിൽ രണ്ടാമതുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നശിപ്പിക്കാൻ എളുപ്പമാണ്, കെട്ടിപടുക്കാനാണ് ബുദ്ധിമുട്ട്: ഗാംഗുലിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം