Webdunia - Bharat's app for daily news and videos

Install App

ക്ലബ് ലോകകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ലിവർപൂൾ

അഭിറാം മനോഹർ
ഞായര്‍, 22 ഡിസം‌ബര്‍ 2019 (10:07 IST)
ഫിഫയുടെ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന് കിരീടം. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കോപ്പ ലിബെർട്ടഡോറസ് ജേതാക്കളും ബ്രസീലിയൻ ക്ലബുമായ ഫ്ലമെംഗോയെയാണ് ലിവർപൂൾ മറികടന്നത്. നിശ്ചിത സമയം ഗോൾ രഹിതമായതിനെ തുടർന്ന് അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിലാണ് ചെമ്പട വിജയം സ്വന്തമാക്കിയത്. ബ്രസീലിയൻ സ്ട്രൈക്കറായ റോബർട്ടോ ഫിർമിനോയാണ് മത്സരത്തിൽ ലിവർപൂളിന്റെ വിജയഗോൾ സ്വന്തമാക്കിയത്.
 
ഇതാദ്യമായാണ് ലിവർപൂൾ ക്ലബ് ലോകകപ്പ് ക്ലബ് ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്. 2005ൽ ചെമ്പട ലോകകപ്പ് ഫൈനലിൽ കളിച്ചിരുന്നെങ്കിലും സാവോപോളോ എഫ് സിയോട് (0-1)ന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ വിജയിച്ചതോടെ 2008ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ശേഷം ക്ലബ് ഫുട്ബോൾ സ്വന്തമാക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ക്ലബെന്ന നേട്ടത്തിനും ലിവർപൂൾ അർഹരായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

അടുത്ത ലേഖനം
Show comments