Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ഫൈനൽ, നാല് സ്വർണം: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ പെൺകരുത്ത്

നാല് ഫൈനൽ, നാല് സ്വർണം: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ പെൺകരുത്ത്
, തിങ്കള്‍, 27 മാര്‍ച്ച് 2023 (14:01 IST)
വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗൊഹെനാണ് ഇന്ത്യയ്ക്കായി നാലാമത്തെ സ്വർണം നേടിയത്. ഓസ്ട്രേലിയൻ താരം കൈറ്റ്‌ലിൻ പാർക്കറെ 5-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ താരത്തിൻ്റെ വിജയം.
 
ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെങ്കലമെഡൽ വിജയിയായ ലവ്ലിനയുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണനേട്ടമാണിത്. നേറത്തെ 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരിനും ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും അവഗണിക്കാനാവില്ല, ആദ്യമായി ബിസിസിഐ വാർഷിക കരാറിൽ ഇടം പിടിച്ച് സഞ്ജുവും, വർഷം ഒരു കോടി രൂപ പ്രതിഫലം