Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണ പോരാട്ടത്തിനു ലവ്‌ലിന ഇല്ല ! ബോക്‌സിങ് റിങ്ങില്‍ നിന്ന് വെങ്കലവുമായി മടങ്ങുന്നത് തലയുയര്‍ത്തി

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (11:51 IST)
ബോക്‌സിങ് റിങ്ങില്‍ നിന്നും തലയുയര്‍ത്തി തന്നെ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന് മടങ്ങാം. ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയാണ് അസം സ്വദേശിനിയായ ലവ്‌ലിന ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോടാണ് ലവ്‌ലിന തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 5-0
 
മത്സരം തുടക്കം മുതല്‍ ഏകപക്ഷീയമായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. സെമിയില്‍ ജയിച്ചിരുന്നെങ്കില്‍ ബോക്‌സിങ്ങില്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഫൈനല്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം ലവ്‌ലിനയ്ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ ലവ്‌ലിന സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments